ഹജ്ജ് 2025: ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

GCC News

2025 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2025 ഫെബ്രുവരി 7-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിൽ താമസിക്കുന്നവരും, 2025 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവരുമായ പൗരന്മാർക്കും, പ്രവാസികൾക്കും ഈ രജിസ്‌ട്രേഷൻ നടപടികളിൽ പങ്കെടുക്കാവുന്നതാണ്. ഇവർക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടലിലൂടെയോ, നുസുക് ആപ്പ് സംവിധാനം ഉപയോഗിച്ചോ രജിസ്ട്രേഷനിൽ പങ്കെടുക്കാവുന്നതാണ്.

ഈ സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് ആഭ്യന്തര തീർത്ഥാടകർക്ക് തങ്ങളുടെ ആരോഗ്യ വിവരങ്ങൾ, കൂടെ സഞ്ചരിക്കുന്ന മറ്റു തീർത്ഥാടകരുടെ വിവരങ്ങൾ തുടങ്ങിയവ നൽകി കൊണ്ട് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ഹജ്ജ് ബുക്കിംഗ് നടപടികൾ ആരംഭിക്കുന്ന മുറയ്ക്ക് അപേക്ഷകരെ മന്ത്രാലയത്തിൽ നിന്ന് നേരിട്ട് ബന്ധപ്പെടുന്നതാണ്.