ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ രണ്ട് ദശലക്ഷത്തോളം തീർത്ഥാടകർക്ക് പങ്കെടുക്കാൻ അനുവാദം നൽകുമെന്ന് സൗദി അറേബ്യ

featured GCC News

2023 ഹജ്ജ് സീസണിന്റെ ഭാഗമായി രണ്ട് ദശലക്ഷം തീർത്ഥാടകരെ സ്വീകരിക്കുന്നതിന് സൗദി അറേബ്യ ഒരുങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയയാണ് ഇക്കാര്യം അറിയിച്ചത്.

സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രിയുടെ അൾജീരിയ സന്ദർശനത്തിന്റെ ഭാഗമായി 2023 ജനുവരി 23-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തീർത്ഥാടകർക്ക് ഏറ്റവും മികച്ച യാത്രാ, താമസ, ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുന്നതിനായി ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും മന്ത്രാലയം പൂർത്തിയാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ഹജ്ജ് സീസണിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഏർപ്പെടുത്തിയത് പോലുള്ള തീർത്ഥാടകരുടെ എണ്ണത്തിലുള്ള നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് ഡോ. തൗഫീഖ് അൽ റാബിയ 2023 ജനുവരി 9-ന് എക്സ്പോ ഹജ്ജ് 2023 വേദിയിൽ വെച്ച് അറിയിച്ചിരുന്നു.

Cover Image: Saudi Press Agency.