2022-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു. 2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വർദ്ധനവ്.
സൗദി അറബ്യയിലെ ആഭ്യന്തര ഈന്തപ്പഴ ഉത്പാദനം വാർഷികാടിസ്ഥാനത്തിൽ 1.54 മില്യൺ ടൺ കടന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഈന്തപ്പനകളുടെ പരിചരണം, ഈന്തപ്പഴ ഉത്പാദനം മുതലായ മേഖലകളിൽ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വലിയ പിന്തുണയാണ് മന്ത്രാലയം നൽകുന്നത്.
സൗദിയുടെ വിവിധ മേഖലകളിലായി ഏതാണ്ട് 33 ദശലക്ഷം ഇന്തപ്പനകളാണുള്ളത്.
ഈ മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്നതിനായുളള വിവിധ പദ്ധതികൾ മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. ആഗോളതലത്തിൽ 116 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. മുന്നൂറിൽ പരം ഈന്തപ്പഴ ഇനങ്ങളാണ് സൗദി അറേബ്യ കയറ്റുമതി ചെയ്യുന്നത്.
Cover Image: Saudi Press Agency.