2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകും

featured GCC News

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു. 2023 ഫെബ്രുവരി 14-ന് രാത്രിയാണ് ഫിഫ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഫെബ്രുവരി 14-ന് നടന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് സൗദി അറേബ്യയെ 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് വേദിയായി തിരഞ്ഞെടുത്തതായി ഫെഡറേഷൻ അറിയിച്ചത്. 2023 ഡിസംബർ 12 മുതൽ 22 വരെയാണ് 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന് സൗദി അറേബ്യ വേദിയാകുന്നതോടെ രാജ്യത്തെ ഫുട്ബോൾ മേഖലയിൽ അടുത്തിടെ ദൃശ്യമായിട്ടുള്ള പുത്തൻ ഉണർവിന് കൂടുതൽ ശക്തിയാർജ്ജിക്കുമെന്നത് ഉറപ്പാണ്.

2027 ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ (AFC) 2023 ഫെബ്രുവരി 1-ന് സ്ഥിരീകരിച്ചിരുന്നു.

2023 ഫെബ്രുവരി 12-ന് നടന്ന 2022 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റ് (2022-ൽ നടക്കേണ്ടിയിരുന്ന ഈ ടൂർണമെന്റ്റ് 2023-ലേക്ക് നീട്ടിവെക്കുകയായിരുന്നു) ഫൈനലിൽ സൗദി ടീമായ അൽ ഹിലാൽ റയൽ മാഡ്രിഡുമായി ഏറ്റുമുട്ടിയിരുന്നു. മൊറോക്കോയിലെ പ്രിൻസ് മൗലായ് അബ്ദെല്ല സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഈ മത്സരത്തിൽ റയൽ മാഡ്രിഡ് മൂന്നിനെതിരെ അഞ്ച് ഗോളിന് അൽ ഹിലാലിനെ പരാജയപ്പെടുത്തിയിരുന്നു.

Cover Image: Saudi Football Federation, Saudi Press Agency.