വിനോദസഞ്ചാരികൾക്കായുള്ള VAT റീഫണ്ട് സംവിധാനം സൗദി അറേബ്യ 2025-ൽ നടപ്പിലാക്കുമെന്ന് സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സൗദി ബഡ്ജറ്റ് വിവരണത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഇത് നടപ്പിലാക്കുന്നത്.
കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് സൗദി അറേബ്യ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Cover Image: Saudi Press Agency.