സൗദി: ഗാർഹിക ജീവനക്കാരിൽ നിന്ന് തൊഴിലുടമകൾ യാതൊരു തരത്തിലുള്ള ഫീസുകളും ഈടാക്കരുതെന്ന് മുന്നറിയിപ്പ്

featured GCC News

ഗാർഹിക ജീവനക്കാരിൽ നിന്ന് തൊഴിലുടമകൾ യാതൊരു തരത്തിലുള്ള ഫീസുകളും ഈടാക്കരുതെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ പുതിയ നിബന്ധന പ്രകാരം സൗദി അറേബ്യയിലെ തൊഴിലുടമകൾക്ക് തങ്ങളുടെ ഗാർഹിക ജീവനക്കാരിൽ നിന്ന് യാതൊരു തരത്തിലുള്ള ഫീസുകളും ഈടാക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. നിയമനം, വർക്ക് പെർമിറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫീസുകൾ, മറ്റൊരാളുടെ കീഴിലേക്ക് ജീവനക്കാരെ മാറ്റുന്നതിനുള്ള ഫീസുകൾ തുടങ്ങിയ എല്ലാ ഇത്തരം ഫീസുകൾക്കും ഈ നിരോധനം ബാധകമാണ്.

ഈ തീരുമാനം മറികടക്കുന്ന തൊഴിലുടമകൾക്ക് 20000 റിയാൽ വരെ പിഴ ചുമത്തുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് കൂടുതൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.