രാജ്യത്ത് എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കുന്നതിന് സൗദി ക്യാബിനറ്റ് അംഗീകാരം നൽകി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം. ഇസ്ലാമിക് ശരിയാഹ് വ്യവസ്ഥകൾ പ്രകാരം ഹിജിരി കലണ്ടർ അടിസ്ഥാനമാക്കി കണക്കിലെടുക്കേണ്ടതായ ഔദ്യോഗിക നടപടികൾ ഒഴികെയുള്ള ആവശ്യങ്ങൾക്കെല്ലാം ഈ തീരുമാനം ബാധകമാണ്.
ഔദ്യോഗിക ആവശ്യങ്ങൾക്ക് സൗദി അറേബ്യ നേരത്തെ പ്രഥമമായി ഹിജിരി കലണ്ടറാണ് പിന്തുടർന്നിരുന്നത്.
Cover Image: Saudi Press Agency.