രാജ്യത്തിന്റെ വ്യോമാതിർത്തി എല്ലാ വ്യോമയാന സേവനദാതാക്കൾക്കുമായി തുറന്ന് കൊടുത്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) വ്യക്തമാക്കി. 2022 ജൂലൈ 14-ന് രാത്രിയാണ് GACA ഇക്കാര്യം അറിയിച്ചത്.
സൗദി അറേബ്യയ്ക്കു മുകളിൽ കൂടി പറക്കുന്നതിനുള്ള GACA മാനദണ്ഡങ്ങൾ പാലിക്കുന്ന വ്യോമയാന സേവനദാതാക്കൾക്കാണ് ഈ അനുമതി നൽകിയിരിക്കുന്നത്. ആഗോള വ്യോമയാനമേഖലയിലെ ഒരു പ്രധാന കേന്ദ്രം എന്ന രീതിയിൽ സൗദി അറേബ്യയുടെ പദവി ഉയർത്തുന്നതിനും, അന്താരാഷ്ട്ര തലത്തിലുള്ള വ്യോമയാന സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുമായാണ് ഈ തീരുമാനം.
Cover Image: Saudi Press Agency.