വിമാന യാത്രക്കാരുടെ ബാഗേജിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി. 2023 ജൂലൈ 8-നാണ് എയർപോർട്ട് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വിമാനയാത്രികരുടെ ഹാൻഡ് ബാഗേജ്, ചെക്ക്-ഇൻ ബാഗേജ് എന്നിവയിൽ നിരോധിച്ചിട്ടുള്ള 30 വസ്തുക്കളുടെ പട്ടിക വിമാനത്താവള അധികൃതർ ഈ അറിയിപ്പിൽ പങ്ക് വെച്ചിട്ടുണ്ട്.
ക്യാബിൻ ബാഗേജിൽ നിരോധിച്ചിട്ടുള്ള വസ്തുക്കൾ:
- കത്തികൾ.
- കംപ്രസ്ഡ് ഗ്യാസ്.
- വിഷമടങ്ങിയ ദ്രാവകങ്ങൾ.
- ബ്ലേഡ്.
- ബേസ്ബോൾ ബാറ്റ്.
- ഇലക്ട്രിക്ക് സ്കേറ്റ്ബോർഡ്.
- സ്ഫോടകവസ്തുക്കൾ.
- പടക്കങ്ങൾ, മറ്റു കരിമരുന്ന് വസ്തുക്കൾ.
- തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ.
- മാഗ്നറ്റിക് വസ്തുക്കൾ.
- റേഡിയോആക്റ്റീവ് വസ്തുക്കൾ.
- അപകടകരമായ മറ്റു ഉപകരണങ്ങൾ.
- നഖംവെട്ടി.
- കത്രിക.
- ഇറച്ചി വെട്ടുന്ന കത്തി.
- വെടിക്കോപ്പുകൾ.
- ദ്രവിപ്പിക്കുന്ന വസ്തുക്കൾ.
ചെക്ക്-ഇൻ ബാഗേജിൽ ഉൾപ്പടെ നിരോധിച്ചിട്ടുള്ള വസ്തുക്കൾ:
- ഓർഗാനിക് പെറോക്സൈഡ്.
- റേഡിയോആക്റ്റീവ് വസ്തുക്കൾ.
- ഇലക്ട്രിക്ക് ഷോക്ക് ഏൽപ്പിക്കുന്ന ഉപകരണങ്ങൾ.
- ലിക്വിഡ് ഓക്സിജൻ ഉപകരണങ്ങൾ.
- പകർച്ചവ്യാധികൾക്കിടയാക്കുന്ന ജൈവ ഉത്പനങ്ങൾ.
- തീപ്പെട്ടി.
- ലൈറ്റർ.
- സ്ഫോടകവസ്തുക്കൾ.
- പടക്കങ്ങൾ, മറ്റു കരിമരുന്ന് വസ്തുക്കൾ.
- പെട്ടന്ന് തീപ്പിടിക്കുന്ന ദ്രാവകങ്ങൾ.
- കംപ്രസ്ഡ് ഗ്യാസ്.
- ആയുധങ്ങളുടെ മാതൃകകൾ.
- മാഗ്നറ്റിക് വസ്തുക്കൾ.
- ദ്രവിപ്പിക്കുന്ന വസ്തുക്കൾ.
യാത്രികരിൽ നിന്ന് കണ്ടെത്തുന്ന ഇത്തരം വസ്തുക്കൾ അധികൃതർ കണ്ട് കെട്ടുന്നതാണ്. ഇത്തരം വസ്തുക്കൾ യാത്രികർക്ക് ഒരുകാരണവശാലും തിരികെ നൽകുന്നതല്ല.