രാജ്യത്ത് 2023 മാർച്ച് മാസത്തിൽ സാധാരണ ലഭിക്കുന്നതിലും കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഫെബ്രുവരി 21-നാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 മാർച്ച് മാസത്തിൽ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തവണത്തെ വസന്തകാലത്ത് അന്തരീക്ഷ താപനിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജസാൻ, അസീർ, അൽ ബാഹ, ഹൈൽ, അൽ ഖാസിം, മക്കയുടെ ഉയരം കൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാർച്ച് മാസത്തിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
Cover Image: Saudi Press Agency.