സൗദി: ഹോസ്പിറ്റലിലെത്തുന്ന രോഗികൾക്ക് രണ്ട് ഡോസ് വാക്സിൻ നിയമം ബാധകമല്ലെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ ഹോസ്പിറ്റലുകളിലും, ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലുമെത്തുന്ന രോഗികൾക്ക് രണ്ട് ഡോസ് COVID-19 വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന നിയമം ബാധകമല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കാണ് ഈ നിയമം ബാധകമല്ലാത്തത്.

രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം രണ്ട് ഡോസ് COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനും, 2021 ഒക്ടോബർ 10 മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രം ‘Tawakkalna’ ആപ്പിൽ ‘ഇമ്മ്യൂൺ’ സ്റ്റാറ്റസ് നൽകുന്നതിനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തത നൽകിയത്.