സൗദി: നാല് നഗരങ്ങളിൽ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

featured GCC News

വാഹനങ്ങളിലിരുന്ന് കൊണ്ട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ സഹായിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ സൗദിയിലെ നാല് നഗരങ്ങളിൽ പ്രവർത്തനമാരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കൂടുതൽ പേരിലേക്ക് വാക്സിനേഷൻ നടപടികൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സേവനം ആരംഭിച്ചിട്ടുള്ളത്. റിയാദ്, മക്ക, മദിന, അബ്ഹ എന്നിവിടങ്ങളിലാണ് ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഫെബ്രുവരി 28-ലെ ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ സർക്കാർ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്.

‘Sehhaty’ ആപ്പിലൂടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് ഇത്തരം ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്. സൗദി പൗരന്മാർക്കും, പ്രവാസികൾക്കും ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് ഈ സേവനം ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Cover Photo: @SaudiMOH