സൗദി അറേബ്യ: ഇൻഫ്ലുവെൻസ വാക്‌സിൻ എടുക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

featured GCC News

ഇൻഫ്ലുവെൻസ വാക്‌സിൻ എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു.

ഇതിനായുള്ള മുൻ‌കൂർ അനുമതി ‘Sehhaty’ ആപ്പിലൂടെ ലഭിക്കുന്നതാണ്. ഈ ആപ്പിൽ നിന്ന് ‘സീസണൽ ഇൻഫ്ലുവെൻസ വാക്‌സിൻ’ എന്ന സേവനം ഉപയോഗിച്ച് കൊണ്ട് ഈ വാക്സിൻ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാവുന്നതാണ്.

സൗദി അറേബ്യയുടെ എല്ലാ മേഖലകളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഈ വാക്സിൻ ഇപ്പോൾ ലഭ്യമാണ്.