ഹജ്ജ്: വിദേശ ഉംറ തീർത്ഥാടകർ ഏപ്രിൽ 29-നകം സൗദി അറേബ്യയിൽ നിന്ന് തിരികെ മടങ്ങണമെന്ന് അറിയിപ്പ്

featured GCC News

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശ ഉംറ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 7-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ ഇത്തവണത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി 2025 ഏപ്രിൽ 29-നകം രാജ്യത്ത് നിന്ന് തിരികെ മടങ്ങേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് 100,000 റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 13 വരെയാണ് വിദേശ ഉംറ തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് അനുമതി.