സൗദി അറേബ്യ: നിയമവിരുദ്ധമായി പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

featured Saudi Arabia

നിയമവിരുദ്ധമായി പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ ഉൾപ്പടെ ലംഘനങ്ങൾ നടത്തിയിട്ടുള്ള പ്രവാസികൾ, മറ്റു തൊഴിലുടമകൾക്ക് കീഴിൽ തൊഴിലെടുക്കുന്ന പ്രവാസികൾ തുടങ്ങിയവരെ നിയമിക്കുന്നവർക്കും, തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന പ്രവാസികളെ മറ്റു തൊഴിലുടമകൾക്ക് നൽകുന്നവർക്കും ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇത്തരം സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട നിയമലംഘനം നടത്തിയതായി കണ്ടെത്തുന്ന മാനേജർ പദവിയിലുള്ള ജീവനക്കാർക്ക് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ ഇവർക്ക് റിക്രൂട്ട്മെന്റ് ബാൻ ഏർപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം മാനേജർ പദവിയിലുള്ള വ്യക്തി ഒരു പ്രവാസിയാണെങ്കിൽ അവർക്ക് നാട് കടത്തൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Cover Image: Saudi Press Agency.