ആദ്യ ഡോസ് COVID-19 വാക്സിൻ സ്വീകരിച്ച രാജ്യത്തെ നാല്പത് വയസിന് മുകളിൽ പ്രായമുള്ള നിവാസികൾക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 4-ന് വൈകീട്ടാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ വിഭാഗങ്ങളിലുള്ളവർക്ക് ‘Sehhaty’ ആപ്പിലൂടെ രണ്ടാം ഡോസ് കുത്തിവെപ്പിനുള്ള മുൻകൂർ ബുക്കിങ്ങ് പൂർത്തിയാക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകിയിരുന്നത്.