സൗദി: വിസിറ്റ് വിസ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ജവാസത് അറിയിപ്പ് നൽകി

GCC News

രാജ്യത്തേക്ക് വിസിറ്റ് വിസകളിൽ പ്രവേശിച്ചിട്ടുള്ള വ്യക്തികൾക്ക് അത്തരം വിസകളുടെ കാലാവധി നീട്ടി നേടുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം വിസകളുടെ കാലാവധി, താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി, അവയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുൻപ് വരെ നീട്ടാവുന്നതാണ്:

  • സാധുതയുള്ള മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം.
  • വിസിറ്റ് വിസയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുൻപ് വരെ അബ്ഷെർ സംവിധാനത്തിലൂടെ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
  • വിസിറ്റ് വിസകളുടെ കാലാവധി 180 ദിവസം വരെയാണ് പരമാവധി നീട്ടാൻ അനുമതി.
  • കാലാവധി അവസാനിച്ച് മൂന്ന് ദിവസം കഴിഞ്ഞ ശേഷം വിസയുടെ കാലാവധി നീട്ടുന്നതിന് ഒരു പ്രത്യേക പിഴ തുക ഈടാക്കുന്നതാണ്.
  • വിസിറ്റ് വിസകൾ റെസിഡൻസി വിസകളിലേക്ക് മാറ്റുന്നതിന് അനുമതിയില്ല.