രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്‌സ് മുന്നറിയിപ്പ് നൽകി. 2024 ജനുവരി 21-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പദയാത്ര നടത്തുന്നവർ, സഞ്ചാരികൾ, ഭക്ഷ്യകൂൺ ശേഖരിക്കുന്നവർ തുടങ്ങിയവർ ഉൾപ്പടെയുള്ള പ്രവാസികളും, പൗരന്മാരും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി മേഖലകളിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതർ വ്യക്തമാക്കി.
നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള അതിർത്തി മേഖലകളിലേക്ക് അനധികൃതമായി കടക്കുന്നവർക്ക് മുപ്പത് മാസം വരെ തടവ്, 25000 റിയാൽ വരെ പിഴ എന്നിവ ശിക്ഷയായി ലഭിക്കാവുന്നതാണ്.
Cover Image: Saudi Press Agency.