സൗദി അറേബ്യ: എഞ്ചിനീയറിംഗ് തൊഴിലുകളിൽ ഏർപ്പെടുത്തുന്ന സ്വദേശിവത്കരണം ജൂലൈ 21 മുതൽ പ്രാബല്യത്തിൽ വരും

featured GCC News

എഞ്ചിനീയറിംഗ് തൊഴിൽ പദവികളിൽ 25 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം 2024 ജൂലൈ 21, ഞായറാഴ്ച മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വരുന്നതാണ്. 2024 ജൂലൈ 20-ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

https://twitter.com/HRSD_SA/status/1814592801901810135

അഞ്ചോ അതിലധികമോ ജീവനക്കാർ എഞ്ചിനീയറിംഗ് പദവികളിൽ തൊഴിലെടുക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുന്നത്. സൗദി പൗരന്മാർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സുമായി ചേർന്നാണ് മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ മേഖലയിൽ മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് നിരീക്ഷണം നടത്തുന്നതാണ്.