ദുബായ് സിറ്റി വാക്കിലെ COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രം അടച്ചതായി SEHA

featured UAE

ദുബായ് സിറ്റി വാക്കിലെ COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ എന്നേക്കുമായി നിർത്തലാക്കിയതായി അബുദാബി ഹെൽത്ത് സർവീസ് കമ്പനി (SEHA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായിലെ SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന സേവനകേന്ദ്രങ്ങളിൽ നിന്ന് PCR ടെസ്റ്റുകൾ, വാക്സിനേഷൻ എന്നീ സേവനങ്ങൾ ലഭിക്കുന്നതിന് ആഗ്രഹമുള്ളവർക്ക് അതിനായി SEHA ആപ്പിലൂടെ മുൻ‌കൂർ ബുക്കിംഗ് നടത്താമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇവർക്ക് അൽ ഖവാനീജിൽ പ്രവർത്തിക്കുന്ന COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രത്തിൽ നിന്ന് സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

അൽ ഖവാനീജിൽ പ്രവർത്തിക്കുന്ന COVID-19 ഡ്രൈവ്-ത്രൂ സേവന കേന്ദ്രം ദിനവും രാവിലെ 10 മുതൽ രാത്രി 8 മണിവരെ സേവനങ്ങൾ നൽകുന്നതാണ്. https://goo.gl/maps/Z4ZwuaCAbu2bXdk69 എന്ന വിലാസത്തിൽ നിന്ന് ഈ സേവനകേന്ദ്രത്തിലേക്കെത്തുന്നതിന് സഹായിക്കുന്ന ഗൂഗിൾ മാപ്പ് ലഭ്യമാണ്.

WAM