അബുദാബി: അൽ ഐനിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി SEHA

featured UAE

അൽ ഐനിലെ ആമീറാഹ് മേഖലയിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്ന കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. ഈ കേന്ദ്രത്തിൽ നിന്ന് വാഹനങ്ങളിൽ ഇരുന്ന് കൊണ്ട് COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

ഈ കേന്ദ്രത്തിലേക്ക് വാഹനങ്ങളിലെത്തുന്നവർക്കായി COVID-19 വാക്സിനേഷനായി ഒരു വരിയും, COVID-19 പരിശോധനകൾക്കായി 3 വരികളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടെ PCR, ലേസർ DPI എന്നീ ടെസ്റ്റുകൾ നടത്താവുന്നതാണ്. ആമീറാഹ് കേന്ദ്രത്തിൽ നിന്ന് ദിനംപ്രതി 100 പേർക്ക് വാക്സിനേഷൻ സേവനങ്ങളും, 800 പേർക്ക് COVID-19 ടെസ്റ്റിംഗ് സേവനങ്ങളും നൽകാനാകുമെന്ന് SEHA അറിയിച്ചു.

അൽ ഐനിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന സമയം:

  • ശനി മുതൽ വ്യാഴം വരെ – രാവിലെ 8 മുതൽ രാത്രി 8 വരെ.
  • വെള്ളിയാഴ്ച്ച – രാവിലെ 10 മുതൽ രാത്രി 8 വരെ.

ഇതോടെ, ഈ കേന്ദ്രമടക്കം SEHA-യുടെ കീഴിൽ അൽ ഐനിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങളുടെ എണ്ണം നാല് ആയിട്ടുണ്ട്. അൽ ഹിലി, അഷരേജ്, അൽ സറൂജ് എന്നിവയാണ് അൽ ഐനിൽ പ്രവർത്തിക്കുന്ന മറ്റു ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങൾ. SEHA-യുടെ ആപ്പ് ഉപയോഗിച്ച് കൊണ്ട് ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.

WAM