യു എ ഇ: അജ്‌മാനിലെ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം നിർത്തലാക്കാൻ തീരുമാനം

UAE

അജ്‌മാനിലെ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം 2022 ഒക്ടോബർ 16 മുതൽ നിർത്തലാക്കാൻ തീരുമാനിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അജ്‌മാനിൽ COVID-19 PCR ടെസ്റ്റ്, വാക്സിനേഷൻ എന്നിവ ആവശ്യമുള്ളവർ അടുത്തുള്ള മറ്റ് കേന്ദ്രങ്ങളിൽ നിന്ന് സേവനത്തിനായി ബുക്കിംഗ് ചെയ്യേണ്ടതാണെന്ന് SEHA അറിയിച്ചു.

2022 ഒക്ടോബർ 17 മുതൽ അൽ ഐൻ ഹോസ്പിറ്റലിലെ അടിയന്തിര പരിചരണ വിഭാഗം വീണ്ടും തുറക്കാൻ തീരുമാനിച്ചതായി SEHA അറിയിച്ചിട്ടുണ്ട്.