അബുദാബി: അൽ ഐൻ ഹോസ്പിറ്റലിലെ അടിയന്തിര പരിചരണ വിഭാഗം വീണ്ടും തുറന്നു കൊടുക്കാൻ തീരുമാനം

GCC News

അൽ ഐൻ ഹോസ്പിറ്റലിലെ അടിയന്തിര പരിചരണ വിഭാഗം വീണ്ടും തുറക്കാൻ തീരുമാനിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. 2022 ഒക്ടോബർ 15-നാണ് SEHA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2022 ഒക്ടോബർ 17 മുതലാണ് അൽ ഐൻ ഹോസ്പിറ്റലിലെ അടിയന്തിര പരിചരണ വിഭാഗത്തിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത്. ഒക്ടോബർ 17 മുതൽ ആഴ്ചയിൽ മുഴുവൻ ദിനങ്ങളിലും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെ ഈ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

ഈ കേന്ദ്രത്തിൽ നിന്ന് COVID-19 ഇതര രോഗങ്ങൾക്കുള്ള പരിചരണം ലഭ്യമാക്കുമെന്ന് SEHA അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റു മെഡിക്കൽ സേവനങ്ങളും ഇവിടെ നിന്ന് ലഭ്യമാക്കുന്നതാണ്. ഈ കേന്ദ്രത്തിൽ മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ലെന്നും വാക്-ഇൻ രീതിയിൽ ഇവിടെ നിന്ന് സേവനങ്ങൾ ലഭ്യമാണെന്നും SEHA അറിയിച്ചു.