ഏതാനം COVID-19 പരിശോധനാ കേന്ദ്രങ്ങൾ, വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അബുദാബി, അൽ ഐൻ, വടക്കൻ മേഖലകൾ എന്നിവിടങ്ങളിലെ താഴെ പറയുന്ന ഏതാനം COVID-19 പരിശോധനാ കേന്ദ്രങ്ങൾ, വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവയാണ് നിർത്തലാക്കുന്നത്:
- അബുദാബി – അൽ വത്ബ, അൽ ബഹിയ എന്നിവിടങ്ങളിലെ COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങൾ.
- അൽ ഐൻ – അൽ ഹിലി, അൽ ആമീറാഹ് എന്നിവിടങ്ങളിലെ സേവനകേന്ദ്രങ്ങളും, അൽ ഖാബിസി ഹാളിൽ പ്രവർത്തിച്ചിരുന്ന SEHA-യുടെ വാക്സിനേഷൻ കേന്ദ്രവും.
- മറ്റിടങ്ങളിൽ – അൽ ഖവാനീജ്, ഷാർജ, ഉം അൽ കുവൈൻ, ഫുജൈറ, റാസ് അൽ ഖൈമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന COVID-19 ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങൾ.
അബുദാബിയിൽ റബ്ദാൻ, മൻഹാൽ എന്നവിടങ്ങളിലും, അൽ ഐനിൽ അൽ സറൂജ്, അശരേജ് എന്നിവിടങ്ങളിലും പ്രവർത്തിക്കുന്ന COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിൽ നിന്നുള്ള സേവനം തുടരുന്നതാണ്. അബുദാബിയിലെ മുശ്രിഫ് വെഡിങ് ഹാൾ, അൽ ഐൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന COVID-19 പ്രൈം അസ്സസ്മെന്റ് കേന്ദ്രങ്ങളുടെ പ്രവർത്തനം തുടരുമെന്നും SEHA അറിയിച്ചു.
WAM