2024 ആദ്യ പകുതിയിൽ 8.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ എയർപോർട്ട് ഉപയോഗിച്ചു

GCC News

ഈ വർഷം ആദ്യ പകുതിയിൽ 8.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 12.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഷാർജ വിമാനത്താവളത്തിലൂടെയുള്ള വ്യോമഗതാഗത നിരക്കിലും ഈ കാലയളവിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

2024 ആദ്യ പകുതിയിൽ 52,702 വിമാനങ്ങളാണ് ഈ എയർപോർട്ട് ഉപയോഗിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 12.2 ശതമാനം വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്.