എമിറേറ്റിൽ ഇത്തവണ പുതുവർഷവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങൾ, കരിമരുന്ന് പ്രദർശനം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു. 2023 ഡിസംബർ 26-നാണ് ഷാർജ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് ഈ നടപടി. ഇത്തവണ എമിറേറ്റിൽ ഒരു തരത്തിലുള്ള പുതുവത്സരാഘോഷങ്ങളും അനുവദിക്കില്ലെന്ന് ഷാർജ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഷാർജയിലെ എല്ലാ സ്ഥാപനങ്ങളോടും ഈ തീരുമാനവുമായി സഹകരിക്കാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. ഈ വിലക്ക് മറികടക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.