മാർച്ച് 17 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഷാർജയിലെ പൊതു ബീച്ചുകളിലേക്കും, അവയോട് ബന്ധപ്പെട്ട നീന്തലിടങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നതല്ല എന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. കൊറോണാ വൈറസിന്റെ പശ്ചാത്തലത്തിൽ പൊതു ഇടങ്ങളിലെ ജനങ്ങളുടെ തിരക്ക് നിയന്തിക്കുന്നതിലൂടെ സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി.
ബാർബർ ഷോപ്പുകളിലും സലൂണുകളിലും ആരോഗ്യ സുരക്ഷയുടെ ഭാഗമായി ജീവനക്കാർക്ക് മാസ്കുകളും കൈയുറകളും നിർബന്ധമാക്കിയതായും ഷാർജ മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.