ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ അബു ഷഗാര ടണലിൽ 2022 ഏപ്രിൽ 8 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഈ നിയന്ത്രണത്തിന്റെ ഭാഗമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്ട്രീറ്റിൽ നിന്ന് അൽ ഗവാസത് ഇന്റർസെക്ഷൻ ദിശയിൽ അബു ഷഗാര ടണലിലെ വലത് വശത്തുള്ള ലെയിൻ അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
2022 ഏപ്രിൽ 8 മുതൽ 2022 ഏപ്രിൽ 12-ന് രാവിലെ 5 മണിവരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലയിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങൾ ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.