ഷാർജ: പൊതു പരിപാടികൾക്കേർപ്പെടുത്തിയ വിലക്ക് തുടരും

UAE

പൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഓഗസ്റ്റ് അവസാനം വരെ തുടരാൻ തീരുമാനം. ഷാർജ ഭരണാധികാരിയും, ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖസ്സിമിയുടെ ഉത്തരവനുസരിച്ചാണ് എല്ലാ സാമൂഹിക പരിപാടികൾക്കും, ആഘോഷങ്ങൾക്കും ഏർപ്പെടുത്തിയ വിലക്കുകൾ തുടരാൻ അധികൃതർ തീരുമാനിച്ചത്.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ഈ തീരുമാനപ്രകാരം, വിവാഹ ഹാളുകൾ, പൊതു ഹാളുകൾ തുടങ്ങിയ ഇടങ്ങളിൽ സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുന്നത് ഈ കാലയളവിൽ അനുവദിക്കില്ല. ഓഗസ്റ്റിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഈ വിലക്കുകൾ ആവശ്യമെങ്കിൽ തുടരാമെന്നും അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.