ഇലക്ട്രിക്ക് ബസുകൾ ഉപയോഗിച്ചുള്ള ഇന്റർസിറ്റി സർവീസിന്റെ ആദ്യ ഘട്ടം ആരംഭിച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2024 സെപ്റ്റംബർ 22-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
2050 ക്ലൈമറ്റ് ന്യൂട്രാലിറ്റി ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ആദ്യ ഘട്ടത്തിൽ മൂന്ന് ഇന്റർസിറ്റി റൂട്ടുകളിലായി പത്ത് ഇലക്ട്രിക് ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്.
പരിസ്ഥിതി സുസ്ഥിരത, ഗ്രീൻ പബ്ലിക് ട്രാൻസ്‌പോർട് നയങ്ങൾ എന്നിവ നടപ്പിലാക്കുന്നത് ലക്ഷ്യമിട്ടാണിത്. ഒരേസമയം നാല്പത്തൊന്ന് യാത്രികർക്ക് സഞ്ചരിക്കാനാകുന്നതാണ് ഈ ബസുകൾ.
യു എ ഇയിലെ കാലാവസ്ഥാ സാഹചര്യങ്ങൾക്കിണങ്ങിയ രീതിയിൽ ഒരുക്കിയിട്ടുള്ള ബാറ്ററി ഓപ്പറേറ്റഡ് കൂളിംഗ് സംവിധാനം ഉൾപ്പെടുന്നതാണ് ഈ ബസുകൾ. ദുബായ് എമിറേറ്റ്, അജ്‌മാൻ എമിറേറ്റ്, അൽ ഹംരിയ സിറ്റി എന്നീ മൂന്ന് റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ ഈ ബസുകൾ സർവീസ് നടത്തുന്നത്.
Cover Image: WAM.