പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും

GCC News

പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ ഇന്ന് (2024 ഫെബ്രുവരി 7, ബുധനാഴ്ച) ആരംഭിക്കും. ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി (SCTDA) സംഘടിപ്പിക്കുന്ന ഈ വർണോത്സവം ഇത്തവണ ഷാർജയിൽ 12 ഇടങ്ങളിലായാണ് ഒരുക്കുന്നത്.

2024 ഫെബ്രുവരി 7 മുതൽ 18 വരെയാണ് ഇത്തവണത്തെ ഷാർജ ലൈറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ലൈറ്റ് വില്ലേജ് നേരത്തെ തുറന്നിട്ടുണ്ട്.

Source: WAM.

പന്ത്രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഈ വർണ്ണമേള ഷാർജയുടെയും, യു എ ഇയുടെയും സാംസ്‌കാരിക തനിമ, ചരിത്രം, പ്രകൃതിരമണീയത എന്നിവ വിളിച്ചോതുന്നു.

Source: WAM.

അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തരായ പതിനഞ്ചോളം കലാകാരൻമാർ അണിയിച്ചൊരുക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിൽ ഇത്തവണ പ്രകാശാലങ്കാരങ്ങൾ, സംഗീതപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.

Source: WAM.

താഴെ പറയുന്ന ഇടങ്ങളിലാണ് ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി വർണ്ണകാഴ്ചകൾ ഒരുങ്ങുന്നത്:

  • ജനറൽ ഡയറക്ടറേറ്റ് ഓഫ് ഷാർജ പോലീസ്.
  • ജനറൽ സൂഖ്, അൽ ഹമിരിയ.
  • കൽബ വാട്ടർഫ്രന്റ്.
  • ഖാലിദ് ലഗൂൺ.
  • അൽ മജാസ് വാട്ടർഫ്രന്റ്.
  • BEEAH ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്‌സ്.
  • അൽ ദൈദ് ഫോർട്ട്.
  • ഷാർജ മോസ്‌ക്.
  • ഷെയ്ഖ് റാഷിദ് അൽ ഖസ്സിമി മോസ്‌ക്.
  • അൽ നൂർ മോസ്‌ക്.
  • അൽ റഫിസാഹ് ഡാം.

യൂണിവേഴ്സിറ്റി സിറ്റി ഹാൾ ബിൽഡിങ്ങിന് മുൻപിലാണ് ലൈറ്റ് വില്ലേജ് ഒരുക്കുന്നത്.

എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും ആസ്വദിക്കാനാകുന്ന രീതിയിലായിരിക്കും ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി എമിറേറ്റിലെ പ്രധാന ഇടങ്ങളെ അണിയിച്ചൊരുക്കുന്നത്. ഞായർ മുതൽ ബുധൻ വരെയുള്ള ദിനങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 11 മണിവരെയും, വ്യാഴം, വെള്ളി, ശനി ദിനങ്ങളിൽ വൈകീട്ട് 6 മുതൽ രാത്രി 12 മണിവരെയും ഈ ദീപാലങ്കാരകാഴ്ചകൾ ആസ്വദിക്കാവുന്നതാണ്.