യു എ ഇ നാഷണൽ ഡേയുടെ ഭാഗമായി വാഹനങ്ങളിൽ പതിച്ചിട്ടുള്ള സ്റ്റിക്കറുകൾ 2025 ഡിസംബർ 6-നകം ഒഴിവാക്കണമെന്ന് ഷാർജ പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
#شرطة_الشارقة #shjpolice pic.twitter.com/IjMLFwR1pT
— شرطة الشارقة (@ShjPolice) December 4, 2025
2025 ഡിസംബർ 4-നാണ് ഷാർജ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം യു എ ഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ പതിച്ചിട്ടുള്ള സ്റ്റിക്കറുകൾ, മറ്റു അലങ്കാരങ്ങൾ എന്നിവ 2025 ഡിസംബർ 6, ശനിയാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യേണ്ടതാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിസംബർ 6-ന് ശേഷം എമിറേറ്റിലെ റോഡുകളിൽ ഇത്തരം സ്റ്റിക്കറുകൾ, അലങ്കാരങ്ങൾ എന്നിവയുമായി കാണപ്പെടുന്ന മുഴുവൻ വാഹനങ്ങൾക്കും പിഴ ചുമത്തുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

