നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെച്ച് പോകുന്നത് ഒഴിവാക്കാൻ ഷാർജ പോലീസ് ആഹ്വനം ചെയ്തു. വിലപിടിപ്പുള്ള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് മോഷണങ്ങളിലേക്ക് നയിക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ടുളള ഒരു പ്രത്യേക പ്രചാരണ പരിപാടിയ്ക്ക് ഷാർജ പോലീസ് തുടക്കമിട്ടിട്ടുണ്ട്. വാഹനങ്ങളിൽ വിലകൂടിയ വസ്തുക്കൾ വെച്ച് പോകുന്നത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണെന്ന് പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
ഇത്തരം മോഷണങ്ങൾ തടയുന്നതിനായി വാഹനങ്ങളിൽ അലാം ഇൻസ്റ്റാൾ ചെയ്യുന്നത് ഉൾപ്പടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: WAM