2025-ന്റെ ആദ്യ പകുതിയിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ശക്തമായ വളർച്ച രേഖപ്പെടുത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ വർഷത്തെ ആദ്യ ആറ് മാസത്തിനിടയിൽ ഷാർജയിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ആകെ 27 ബില്യൺ ദിർഹത്തിന്റെ ഇടപാടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 18.2 ബില്യൺ ദിർഹമായിരുന്നു. ഏതാണ്ട് 48.1 ശതമാനത്തിന്റെ ഗണ്യമായ വർദ്ധനവാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.
ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പിന്റെ കണക്കനുസരിച്ച്, 2025 ജനുവരി മുതൽ ജൂൺ വരെ 48,059 ഇടപാടുകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 46,524 ഇടപാടുകളാണ് നടന്നത്.
സാമ്പത്തിക ദൃഢത, നിക്ഷേപക സൗഹൃദ നിയമങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയാണ് ഈ പ്രകടനത്തിന് കാരണമെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് അഹമ്മദ് അൽ ഷംസി പറഞ്ഞു.
WAM

