ഷാർജ: ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി SRTA

UAE

എമിറേറ്റിൽ നിന്നുള്ള ഇന്റർസിറ്റി ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം ആരംഭിച്ചതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു.

ഷാർജയിലെ പൊതുഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണിത്. എമിറേറ്റിലെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള ബസുകളിൽ നൂതന സേവനങ്ങൾ ഉൾപ്പെടുത്തുന്നതിനും, ബസ് സർവീസിന്റെ കാര്യക്ഷമത ഉയർത്തുന്നതിനും ആവശ്യമായ നടപടികൾ നടപ്പിലാക്കി വരുന്നതായി SRTA വ്യക്തമാക്കി.

ഷാർജയിൽ പ്രതിദിനം 15 പ്രധാന ഇന്റർസിറ്റി റൂട്ടുകളിലാണ് ബസുകൾ സർവീസ് നടത്തുന്നത്. ഈ സർവീസുകൾ ഉപയോഗിക്കുന്നവർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്തി ചേരുന്നത് വരെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നതിന് ഈ ഇന്റർനെറ്റ് സേവനം സഹായകമാകുമെന്ന് SRTA കൂട്ടിച്ചേർത്തു.

Cover Image: Sharjah RTA.