ഷാർജ: കൽബ, ഖോർഫക്കാൻ മലനിരകളിൽ പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനൊരുങ്ങുന്നു

GCC News

കൽബ, ഖോർഫക്കാൻ മലനിരകളിൽ പുതിയ രണ്ട് ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനൊരുങ്ങുന്നതായി ഷാർജ ഭരണാധികാരി പ്രഖ്യാപനം നടത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023-2024 സീസണിലെ അഡ്‌നോക് പ്രോ ലീഗിലെ പ്രകടനത്തിന് ഷാർജയിലെ ക്ലബ്ബുകളെ അഭിനന്ദിക്കുന്ന വേളയിലാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇക്കാര്യം പ്രഖ്യാപിച്ചത്.

കൽബ ക്ലബ്ബിന് സമുദ്രനിരപ്പിൽ നിന്ന് 850 അടി ഉയരത്തിലും, ഖോർഫക്കാൻ ക്ലബ്ബിന് 900 അടി ഉയരത്തിലും തണുത്ത പർവതശിഖരങ്ങളിൽ ഓരോ സ്റ്റേഡിയങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.