ഷാർജ സമ്മർ പ്രൊമോഷൻസ് 2024 ജൂലൈ 1-ന് ആരംഭിക്കുന്നു

UAE

ഷാർജ സമ്മർ പ്രൊമോഷൻസിന്റെ ഈ വർഷത്തെ പതിപ്പ് 2024 ജൂലൈ 1-ന് ആരംഭിക്കും. എമിറേറ്റിലെ എല്ലാ മേഖലകളിലും, നഗരങ്ങളിലും ഇതിന്റെ ഭാഗമായുള്ള ഷോപ്പിംഗ് അനുഭവങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ആകെ സമ്മാനത്തുകയായി ഏതാണ്ട് മൂന്ന് മില്യൺ ദിർഹം വരെ വാഗ്ദാനം ചെയ്യുന്ന നറുക്കെടുപ്പുകളും ഇതിന്റെ ഭാഗമായി അരങ്ങേറും.

ഉപഭോക്താക്കൾക്ക് 75 ശതമാനം വരെ വിലക്കിഴിവിൽ സാധനങ്ങൾ വാങ്ങുന്നതിനും ഷാർജ സമ്മർ പ്രൊമോഷൻസിന്റെ ഭാഗമായി അവസരം ലഭിക്കുന്നതാണ്. ഷാർജ സമ്മർ പ്രൊമോഷൻസ് 2024 സെപ്റ്റംബർ 1 വരെ തുടരും.

ഷാർജ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ടറി, ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി എന്നിവർ സഹകരിച്ചാണ് ഈ മേള നടത്തുന്നത്. ഷോപ്പിംഗും വിനോദ പരിപാടികളും നിറഞ്ഞ ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസിൽ ആയിരക്കണക്കിന് പ്രമുഖ ഷോപ്പിംഗ് സെൻ്ററുകളും വാണിജ്യ സ്റ്റോറുകളും പങ്കെടുക്കുന്നതാണ്.