2022 ജൂൺ 9 മുതൽ ഏതാണ്ട് ഒരു മാസത്തേക്ക് എമിറേറ്റിലെ അൽ മിനാ സ്ട്രീറ്റ് അടച്ചിടുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു. 2022 ജൂൺ 9 മുതൽ 2022 ജൂലൈ 4 വരെയാണ് ഈ ഗതാഗത നിയന്ത്രണം.
അൽ മിനാ സ്ട്രീറ്റിൽ പോർട്ട് ഖാലിദ് ദിശയിലാണ് ഗതാഗതം പൂർണ്ണമായി നിർത്തലാക്കുന്നത്. മേഖലയിലെ റോഡ് അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.
ഗതാഗത നിയന്ത്രണം സംബന്ധിച്ച ഒരു റോഡ് മാപ്പ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി പങ്ക് വെച്ചിട്ടുണ്ട്.