2025-2026 സീസണിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2025 നവംബർ 1, ശനിയാഴ്ച ആരംഭിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Under the patronage of the UAE President, @ZayedFestival 2025-2026 will take place in Al Wathba, Abu Dhabi, from 1 November 2025 to 22 March 2026, showcasing the social and cultural values of the UAE community through a variety of entertainment and heritage events. pic.twitter.com/Yl6BTLiGOF
— مكتب أبوظبي الإعلامي (@ADMediaOffice) November 1, 2025
അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം 2025-2026 നടത്തുന്നത്. 2025 നവംബർ 1 മുതൽ 2026 മാർച്ച് 22 വരെയാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
യു എ ഇയുടെ പൈതൃകം ആഘോഷിക്കുന്ന ഈ മേള “ഹയാകും” (അറബിക് സ്വാഗതം) എന്ന പ്രമേയത്തിൽ ഊന്നിയാണ് ഒരുക്കുന്നത്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളും ഈ ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നു.
22-ൽ പരം രാജ്യങ്ങളിൽ നിന്നുള്ള 20,000-ലധികം പ്രദർശകരും പങ്കാളികളും ഇത്തവണത്തെ ഷെയ്ഖ് സായിദ് പൈതൃകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നാലായിരത്തിലധികം സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നതാണ്.
ഇരുപത്തിരണ്ട് രാജ്യങ്ങളുടെ ദേശീയ പവലിയനുകൾ, 750 വലിയ ഷോകൾ തുടങ്ങിയവയും മേളയിലെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സാധാരണ ദിവസങ്ങളിൽ വൈകീട്ട് 4 മുതൽ മുതൽ അർദ്ധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും വൈകീട്ട് 4 മുതൽ പുലർച്ചെ 1 വരെയും സന്ദർശകരെ സ്വാഗതം ചെയ്യുന്നതാണ്.
Cover Image: Abu Dhabi Media Office.

