അബുദാബി: ഏതാനും ബസ് സർവീസുകൾ നിർത്തലാക്കി

GCC News

അബുദാബിയിലെ പൊതുഗതാഗത മേഖലയിലെ ഏതാനും ബസ് സർവീസുകൾ താത്കാലികമായി നിർത്താലാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു. ഇതിന്റെ ഭാഗമായി അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലേക്കും തിരിച്ചുമുള്ള എല്ലാ ബസ് സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്. അൽ ദഫ്‌റ, അൽ ഐൻ എന്നിവിടങ്ങളിലേക്ക് അബുദാബിയിൽ നിന്നുള്ള സർവീസുകളും, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് അൽ ഐനിലേക്കുമുള്ള സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്.

ഖലീഫ സിറ്റി, മുസ്സഫ എന്നിവിടങ്ങളിലെ എല്ലാ സൗജന്യ പൊതുഗതാഗത സംവിധാനങ്ങളും താത്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. സമൂഹത്തിലെ കൊറോണാ വൈറസ് വ്യാപനം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ സർവീസുകൾ നിർത്തലാക്കിയതായും ITC മാർച്ച് 29, ഞായറാഴ്ച്ചയാണ് അറിയിച്ചത്. ഇത് കൂടാതെ അബുദാബിയിലെ എല്ലാ ബസ് ഷെൽറ്ററുകളും താത്കാലികമായി അടച്ചിടാനും ITC തീരുമാനിച്ചിട്ടുണ്ട്.