ഖത്തർ: അൽ വാബ് ഇന്റർസെക്ഷനിൽ താത്കാലിക ഗതാഗത നിയന്ത്രണം

GCC News

സബാഹ് അൽ അഹ്മദ് കോറിഡോറിലെ അൽ വാബ് ഇന്റർസെക്ഷനിൽ 2024 ഏപ്രിൽ 18, വെള്ളിയാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 48 മണിക്കൂർ നേരത്തേക്കാണ് ഈ നിയന്ത്രണം.

ഖത്തർ പബ്ലിക് വർക്സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2024 ഏപ്രിൽ 18, വെള്ളിയാഴ്ച പുലർച്ചെ 2 മണിമുതൽ ഏപ്രിൽ 21, ഞായറാഴ്ച പുലർച്ചെ 2 മണി വരെയാണ് ഈ നിയന്ത്രണം.

ഈ മേഖലയിൽ നടക്കുന്ന അറ്റകുറ്റപണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇവിടെ നിന്നുള്ള വലത് വശത്തേക്കുള്ള ഫ്രീ ടേണുകൾ, ഫ്‌ളൈഓവറുകൾ എന്നിവയ്ക്ക് തടസം നേരിടില്ലെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Source: Qatar Public Works Authority.

ഈ കാലയളവിൽ യാത്രികർക്ക് സമീപത്തുള്ള മറ്റു ഇന്റർസെക്‌ഷനുകൾ ഉപയോഗിക്കാവുന്നതാണ്. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്കുമായി ചേർന്നാണ് അതോറിറ്റി ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.