ഖത്തർ: വാരാന്ത്യത്തിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്

GCC News

2024 ഏപ്രിൽ 19, 20 തീയതികളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2024 ഏപ്രിൽ 18-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2024 ഏപ്രിൽ 19, വെള്ളിയാഴ്ച പകൽ നേരങ്ങളിൽ സാമാന്യം ഉയർന്ന താപനില (24°C മുതൽ 34°C വരെ) അനുഭവപ്പെടുന്നതാണ്. അഞ്ച് മുതൽ പതിനഞ്ച് നോട്ട് വരെ വേഗതയിലുള്ള കാറ്റ്, ഒന്ന് മുതൽ മൂന്ന് അടി വരെ ഉയരമുള്ള തിരമാലകൾ എന്നിവയ്ക്കും സാധ്യതയുണ്ട്.

ഏപ്രിൽ 20, ശനിയാഴ്ചയും പകൽ സമയങ്ങളിൽ സാമാന്യം ഉയർന്ന താപനില (25°C മുതൽ 33°C വരെ) അനുഭവപ്പെടുന്നതാണ്. അഞ്ച് മുതൽ പതിനഞ്ച് നോട്ട് വരെ വേഗതയിലുള്ള കാറ്റ്, ഒന്ന് മുതൽ മൂന്ന് അടി വരെ ഉയരമുള്ള തിരമാലകൾ എന്നിവയ്ക്കും സാധ്യതയുണ്ട്.