സൗത്ത് കൊറിയ – പോർച്ചുഗൽ (2 – 1)

Qatar

എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തിൽ സൗത്ത് കൊറിയ ഒന്നിനെതിരെ രണ്ട് ഗോളിന് പോർച്ചുഗലിനെ തോൽപ്പിച്ചു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ റിക്കാർഡോ ഹോർട്ട പോർച്ചുഗലിന് ലീഡ് നേടിക്കൊടുത്തു.

Source: FIFA.

എന്നാൽ ഇരുപത്തിയേഴാം മിനിറ്റിൽ കിം യോങ്ങ് ഗ്‌വെനിലൂടെ തിരിച്ചടിച്ച സൗത്ത് കൊറിയ മത്സരത്തിൽ ഒപ്പമെത്തി.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹ്വാങ്ങ് ഹീ-ചാൻ സൗത്ത് കൊറിയയുടെ വിജയ ഗോൾ നേടി.

Source: FIFA.

ഗ്രൂപ്പിൽ ആറ് പോയിന്റ് നേടിയ പോർച്ചുഗൽ, നാല് പോയിന്റ് നേടിയ സൗത്ത് കൊറിയ എന്നിവർ പ്രീ-ക്വാർട്ടറിലേക്ക് കടന്നു.

Cover Image: Qatar News Agency.