സ്പെയിൻ – കോസ്റ്റാറിക്ക (7-0)

Qatar

അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ സ്പെയിൻ എതിരില്ലാത്ത ഏഴ് ഗോളിന് കോസ്റ്റാറിക്കയെ തോൽപ്പിച്ചു.

മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ ഡാനി ഓൽമോ സ്പെയിനിനായി ആദ്യ ഗോൾ നേടി.

Source: Spanish National Football Team.

ഇരുപത്തൊന്നാം മിനിറ്റിൽ മാർക്കോ അസെൻസിയോ സ്പെയിനിന്റെ ലീഡ് ഉയർത്തി. മുപ്പത്തൊന്നാം മിനിറ്റിൽ ഫെറാൻ ടോറസ് പെനാൽറ്റിയിലൂടെ സ്പെയിനിനായി മൂന്നാം ഗോൾ സ്‌കോർ ചെയ്തു.

Source: Spanish National Football Team.

രണ്ടാം പകുതിയിലും ഒത്തിണക്കത്തോടെയുള്ള ആക്രമണം തുടർന്ന സ്പെയിൻ അമ്പത്തിനാലാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ നാലാം ഗോൾ നേടി.

എഴുപത്തിനാലാം മിനിറ്റിൽ ഗാവി സ്പെയിനിന്റെ അഞ്ചാം ഗോൾ സ്‌കോർ ചെയ്തു. മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റിൽ കാർലോസ് സൊലേറിലൂടെ സ്പെയിൻ ആറാം ഗോൾ നേടി.

രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ അൽവാരോ മൊറാറ്റ (90+2′) സ്പെയിനിനായി ഏഴാം ഗോൾ സ്കോർ ചെയ്തു.