ഒമാൻ നാഷണൽ മ്യൂസിയത്തിൽ തപാൽമുദ്രകളുടെ പ്രദർശനം ആരംഭിച്ചു

featured GCC News

ഒമാൻ നാഷണൽ മ്യൂസിയത്തിൽ തപാൽമുദ്രകളുടെ പൈതൃകം അവതരിപ്പിക്കുന്ന ഒരു പ്രത്യേക പ്രദർശനം ആരംഭിച്ചു.

2025 സെപ്റ്റംബർ 18-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: Oman News Agency.

‘ഫ്രം സ്റ്റാമ്പ് ടു എൻവലപ്പ്: എ നേഷൻസ് നറേറ്റീവ് സീൽഡ് ബൈ പോസ്റ്റ്’ എന്ന ഈ പ്രദർശനം ഒമാൻ പോസ്റ്റുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.

Source: Oman News Agency.

ഈ പ്രദർശനം 2025 ഒക്ടോബർ 16 വരെ നീണ്ട് നിൽക്കും.

Source: Oman News Agency.

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അണ്ടർസെക്രട്ടറി H.E. എൻജിനീയർ ഇബ്രാഹിം സൈദ് അൽ ഖറൂസിയുടെ സാന്നിധ്യത്തിലാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്.

Source: Oman News Agency.

1960-കളിൽ നിന്നുള്ള അപൂർവമായ സ്റ്റാമ്പുകൾ ഉൾപ്പടെ നിരവധി സ്റ്റാമ്പുകൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.