ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി.
ഒമാൻ പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവർ സംയുക്തമായാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.
![](http://pravasidaily.com/wp-content/uploads/2023/12/oman-ruler-at-india-stamp-dec-18-2023d.jpg)
ഇന്ത്യയും, ഒമാനും തമ്മിലുള്ള സാംസ്കാരിക ബന്ധം, ശക്തമായ സൗഹൃദം എന്നിവ എടുത്ത് കാട്ടുന്നതാണ് ഈ സ്റ്റാമ്പുകൾ.
![](http://pravasidaily.com/wp-content/uploads/2023/12/oman-ruler-at-india-stamp-dec-18-2023c.jpg)
ഇന്ത്യയിലെയും, ഒമാനിലെയും നാടോടിനൃത്തകലകളെ പ്രമേയമാക്കിയാണ് ഈ സ്റ്റാമ്പുകൾ ഒരുക്കിയിരിക്കുന്നത്.
![](http://pravasidaily.com/wp-content/uploads/2023/12/oman-ruler-at-india-stamp-dec-18-2023b.jpg)
200 ബൈസ മൂല്യമുള്ള രണ്ട് സ്റ്റാമ്പുകളാണ് ഈ അവസരത്തിൽ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ ഒരു സ്റ്റാമ്പിൽ ഒമാനി നൃത്തരൂപമായ അൽ രസ്ഹയും, രണ്ടാമത്തെ സ്റ്റാമ്പിൽ ഗുജറാത്തിൽ നിന്നുള്ള പരമ്പരാഗത ദാണ്ഡിയ റാസ് നൃത്തരൂപവും രേഖപ്പെടുത്തിയിട്ടുണ്ട്.
Cover Image: Oman Post.