അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ സ്വിറ്റസർലാൻഡ് എതിരില്ലാത്ത ഒരു ഗോളിന് കാമറൂണിനെ പരാജയപ്പെടുത്തി.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും, ഗോൾവല ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളിലും കാമറൂണായിരുന്നു ഒരു പടി മുന്നിൽ.
മത്സരത്തിന്റെ നാൽപ്പത്തെട്ടാം മിനിറ്റിൽ ബ്രീൽ എംബോളോ സ്വിറ്റസർലാൻഡിനായി സ്കോർ ചെയ്തു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്ന് ബ്രസീൽ സെർബിയയെ നേരിടും.