ദുബായ്: ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്ത 6 സ്ഥാപനങ്ങൾക്ക് പിഴ

എമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 6 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്ത് പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടി

ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ; ഒക്ടോബർ 16-ന് പ്രത്യേക സേവനവുമായി ഇന്ത്യൻ എംബസി

വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ കാലതാമസം കൂടാതെ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി, ഒക്ടോബർ 16, വെള്ളിയാഴ്ച്ച മുൻഗണനാ ക്രമത്തിൽ പ്രത്യേക സേവനങ്ങൾ നൽകുന്നതാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപരമായ സന്ദേശങ്ങൾ പങ്ക് വെക്കുന്നവർക്ക് മുന്നറിയിപ്പ്

സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 11 സ്ഥാപനങ്ങൾക്ക് പിഴ

ദുബായ് ഇക്കണോമി, എമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

വാണിജ്യ മേഖലയിൽ ഇതുവരെ 35000-ത്തിൽ പരം സുരക്ഷാ പരിശോധനകൾ നടത്തിയതായി ഷാർജ

വാണിജ്യ മേഖലയിലെ COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിൽ ഇതുവരെ 35971 പരിശോധനകൾ നടത്തിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ആഹ്വാനം

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ചുമതലയുള്ള നാഷണൽ ടാസ്‌ക്‌ഫോഴ്‌സിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ജനങ്ങളോട് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കേന്ദ്രങ്ങൾ ആഹ്വാനം ചെയ്‌തു.

Continue Reading

ദുബായ്: COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിലെ വീഴ്ച്ച; ഒരു ഭക്ഷണശാല അടച്ചുപൂട്ടി; 8 സ്ഥാപനങ്ങൾക്ക് പിഴ

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി ഒരു ഭക്ഷണശാല അടച്ചു പൂട്ടിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

മസ്‌കറ്റ് മുൻസിപ്പാലിറ്റി: ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്ററുകൾ ഒഴിവാക്കും; ഫീസ് ഓൺലൈനിലൂടെ

നവംബർ 1 മുതൽ നഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

അബുദാബി: ഇ-സ്‌കൂട്ടർ സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം

യാത്രികർക്ക് വാടകയ്ക്ക് ഇ-സ്‌കൂട്ടർ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് തങ്ങളുടെ സേവനങ്ങൾ പുനരാരംഭിക്കാൻ ഒക്ടോബർ 12 മുതൽ അനുമതി നൽകിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading