ഖത്തർ: അപകടം നടന്ന ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ്

റോഡപകടങ്ങൾ നടന്ന ശേഷം, അപകട രംഗത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: പ്രാർത്ഥനകൾക്കായി റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും

എമിറേറ്റിലെ റോഡരികുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

വാഹനങ്ങൾ അശ്രദ്ധമായി ലെയിൻ മാറുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ്

എമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകൂട്ടി സൂചന നൽകാതെ വാഹനങ്ങൾ പെട്ടന്ന് തിരിക്കുന്ന ശീലം ഒഴിവാക്കാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് നിർദ്ദേശിച്ചു.

Continue Reading

ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഒരു മാസത്തിനിടയിൽ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ്

എമിറേറ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഘടിപ്പിച്ച പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് തടവ് ശിക്ഷ; 300 റിയാൽ പിഴ

രാജ്യത്ത് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് പിടിക്കപ്പെടുന്നവർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ട് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഉപയോഗിച്ച് കൊണ്ട് അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും, അപകടങ്ങളിലേക്ക് നയിക്കാവുന്ന തരത്തിൽ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതും തടവ് ശിക്ഷ ഉൾപ്പടെ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

റോഡപകടങ്ങൾക്കിടയാക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് എമിറേറ്റിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി; 400 ദിർഹം പിഴ ചുമത്തും

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ട്രാഫിക്ക് സിഗ്നലിൽ റെഡ് ലൈറ്റ് ലംഘിച്ച് കൊണ്ട് വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് (ADP) ആവർത്തിച്ചു.

Continue Reading

അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾ തടസപ്പെടുത്തുന്നവർക്ക് 3,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

അടിയന്തരഘട്ടങ്ങളിലെ സേവനങ്ങൾക്കായും, അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ നിവാരണ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കുന്ന വാഹനങ്ങളെയും, പോലീസ് വാഹനങ്ങളെയും റോഡിൽ തടസപ്പെടുത്തുന്നതും, ഇവയ്ക്ക് മാർഗ്ഗതടസം സൃഷ്ടിച്ച് വൈകിപ്പിക്കുന്നതുമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നത് 3,000 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading