യു എ ഇ: ഓഗസ്റ്റ് 5 മുതൽ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് പ്രത്യേക മാനദണ്ഡങ്ങളോടെ പ്രവേശനം അനുവദിക്കും

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഏതാനം വിഭാഗം റെസിഡൻസി വിസകളിലുള്ളവർക്ക് 2021 ഓഗസ്റ്റ് 5 മുതൽ പ്രത്യേക മാനദണ്ഡങ്ങളോടെ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാൻ അനുമതി നൽകുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.

Continue Reading

ഒമാൻ: രാജ്യത്തേക്ക് പ്രവേശിക്കുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കുമെന്ന് CAA

വിദേശത്ത് നിന്നെത്തുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, രാജ്യത്തെത്തിയ ശേഷമുള്ള, നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഖത്തർ: ഓഗസ്റ്റ് 2 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്കേർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു

2021 ഓഗസ്റ്റ് 2 മുതൽ ഇന്ത്യ ഉൾപ്പടെ ഏതാനം രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് തിരികെ മടങ്ങുന്നവർക്കും, യാത്രചെയ്യുന്നവർക്കും ബാധകമാക്കിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ ഓഗസ്റ്റ് 11 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

2021 ഓഗസ്റ്റ് 11 മുതൽ ഒമാനിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

സൗദിയിലേക്ക് യാത്രാവിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്സിനെടുത്ത വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് GACA

സൗദിയിലേക്ക് നിലവിൽ പ്രവേശന വിലക്കില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി വ്യോമയാന വകുപ്പ് (GACA) വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: യാത്രാ സംബന്ധമായ വിവരങ്ങൾ വ്യക്തമാകുന്നതുവരെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു

ഇന്ത്യയിൽ നിന്ന് മറ്റു രാജ്യങ്ങളിലൂടെ കുവൈറ്റിലേക്ക് യാത്രാ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, യാത്രാ നിബന്ധനകൾ സംബന്ധിച്ച വ്യക്തത ലഭിക്കുന്നത് വരെ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് ഒഴിവാക്കാൻ കുവൈറ്റിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നു

നിലവിൽ കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ യൗസേഫ് ഫവാസാൻ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നതിന് അനുമതി നൽകില്ല

ആരോഗ്യ സംബന്ധമായ കാരണങ്ങളാൽ COVID-19 വാക്സിൻ സ്വീകരിക്കാത്ത പ്രവാസികൾക്ക് കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കാൻ അനുമതി ഉണ്ടായിരിക്കുന്നതല്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് ഓഗസ്റ്റ് 1 മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിനോദസഞ്ചാരികൾക്ക് 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ഓഗസ്റ്റ് 1 മുതൽ തിരികെയെത്തുന്ന പ്രവാസികൾക്ക് ബാധകമാക്കുന്ന ആരോഗ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് DGCA അറിയിപ്പ്

2021 ഓഗസ്റ്റ് 1 മുതൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് ബാധകമാക്കുന്ന ആരോഗ്യ സുരക്ഷാ നിയമങ്ങൾ സംബന്ധിച്ച് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിപ്പ് പുറത്തിറക്കി.

Continue Reading